ENTERTAINMENTBOLLYWOOD

താപ്‌സി പറയുന്നു… ഹോട്ട് സിനിമകള്‍ കാണുന്നതിനെക്കുറിച്ച്

താപ്‌സി പന്നു, വിക്രാന്ത് മാസ്സി, ഹര്‍ഷ വര്‍ധന്‍ റെയ്ന്‍ എന്നിവര്‍ അവരുടെ പുതിയ സിനിമയായ ‘ഹസീന്‍ ദില്‍റൂബ’യുടെ പ്രൊമോഷന്റെ തിരക്കിലാണ്. പ്രസ്തുത സിനിമ ഇന്നാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒരു വിധവയുടെ കഥ പറയുന്ന ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് ഇത്. അടുത്തിടെ, ഒരു അഭിമുഖത്തില്‍, മൂവരും എപ്പോഴെങ്കിലും ‘ഹോട്ട്’ സിനിമകള്‍ കാണവേ കൈയ്യോടെ പിടിക്കപ്പെട്ടിട്ടുണ്ടോ എന്നൊരു ചോദ്യം അഭിമൂഖികരിച്ചിരുന്നു. കഥാപാത്രങ്ങള്‍ ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന അടുപ്പമുള്ള രംഗങ്ങളുള്ള സിനിമകള്‍ കണ്ടതായി എല്ലാവരും സമ്മതിച്ചു.
കസിന്‍സിനൊപ്പം അവര്‍ കാണാന്‍ ആഗ്രഹിക്കാത്ത ചില രംഗങ്ങള്‍ കാണ്ടിരിക്കവേ അമ്മായി തന്റെ അടുക്കലേക്ക് നടന്നുവന്നു എന്ന് വിക്രാന്ത് പറഞ്ഞു. അടുത്ത ഊഴം ഹര്‍ഷവര്‍ധന്റേത് ആയിരുന്നു. താന്‍ ബി ഗ്രേഡ് സിനിമകള്‍ കണ്ടുവെന്നും മണിക്കൂറുകളോളം അത് കണ്ടിരിക്കുക വിരസമായിരുന്നെന്നും ഹര്‍ഷവര്‍ധന്‍ സമ്മതിച്ചു. മറുവശത്ത്, വളര്‍ന്നു വരുന്ന പ്രായത്ത് സമയത്ത് തനിക്ക് വീട്ടില്‍ ഇത്തരം കാര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ അസഹ്യത അനുഭവപ്പെട്ടുവെന്ന് താപ്‌സി പറഞ്ഞു. പ്രത്യേകിച്ചും കുടുംബവുമായി ഒരുമിച്ചിരുന്ന് കാണുന്ന ഒരു സിനിമയ്ക്കിടെ ഒരു ‘എല്ലാം തുറന്നുകാട്ടുന്ന രംഗങ്ങള്‍’ കാണിക്കുമ്പോള്‍ അത് അസഹനീയമാണെന്ന് അവര്‍ പറഞ്ഞു.
ആര്‍ ജെ സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍, തന്റെ അച്ഛന്‍ കൂടുതലും ഇംഗ്ലീഷ് ആക്ഷന്‍ സിനിമകള്‍ കാണാറുണ്ടെന്ന് തപ്‌സി പറഞ്ഞു. മറ്റുള്ളവരെപ്പോലെ, അവളുടെ കുടുംബത്തിനും ഒരു ടിവി സെറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അവര്‍ സിനിമ കാണാന്‍ തിയറ്ററുകളില്‍ പോയിട്ടില്ലെന്നും താപ്‌സി പറഞ്ഞു. താപ്‌സി പറയുന്നത് അനുസരിച്ച്, അവളുടെ അച്ഛന്‍ ഒരു സിനിമ കാണാന്‍ തുടങ്ങിയാല്‍, മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ കുടുംബവും അദ്ദേഹത്തോടു ചേര്‍ന്ന് അതേ സിനിമ തന്നെ കാണുമായിരുന്നു.
‘സാധാരണയായി, എല്ലാ സിനിമകളിലും ലവ് മേക്കിംഗ് അല്ലെങ്കില്‍ അമ്മാതിരിയുള്ള അത്തരം തുറന്നുകാട്ടുന്ന രംഗങ്ങള്‍ ഉണ്ട്. എന്നാല്‍, ഇത് കാണുമ്പോള്‍ നിങ്ങളുടെ കൗമാരക്കാരായ പെണ്‍മക്കളുടെ അടുത്തിരുന്നാണെങ്കില്‍ അത് വളരെ ബുദ്ധിമുട്ടാണ്,’ താപ്‌സി പറഞ്ഞു.
അപ്പോള്‍ അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അവള്‍ വിയര്‍ക്കാന്‍ തുടങ്ങുകയും ഇത്തരം രംഗങ്ങള്‍ വന്നാല്‍ എന്തു ചെയ്യണമെന്ന് ചിന്തിക്കുകയും ചെയ്യാറുണ്ടെന്നും തപ്‌സി കൂട്ടിച്ചേര്‍ത്തു. ‘ഈ അസഹ്യതയെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗം വെള്ളം എടുക്കുന്നതിനോ ചാനല്‍ സ്വിച്ചു ചെയ്യുന്നതിനോ പെട്ടെന്ന് അവിടെ നിന്നും എണീല്‍ക്കുക എന്നതാണ്,’ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
‘ഇതു പോലുള്ള കാര്യങ്ങളാണ് എനിക്ക് സംഭവിച്ചത്, അല്ലാതെ ആരും കൈയ്യോടെ പിടി കൂടിയതു പോലെയുള്ളവയല്ല,’ താപ്‌സി പറഞ്ഞു.
വിനൈല്‍ മാത്യു ആണ് ഹസീന്‍ ദില്‍ റൂബ സംവിധാനം ചെയ്യുന്നത്. ഈ സിനിമ വെള്ളിയാഴ്ച സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുന്നു. താപ്‌സിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളില്‍ ദൊബാര, ലൂപ്പ് ലപേട്ട, രശ്മി റോക്കറ്റ്, ശാഭാഷ് മിഥു എന്നീ സിനിമകള്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker