തിരുവനന്തപുരം: താമര ചിഹ്നത്തോടുള്ള അലര്‍ജി കേരളത്തിന് മാറിയെന്ന് കെ മുരളീധരന്‍. തൃശൂരില്‍ ഒരു മതവിഭാഗം ഒഴികെ ബാക്കി എല്ലാവരും ബിജെപിക്ക് വോട്ട് കുത്തിയിട്ടുണ്ട്. സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്. തിരുവനന്തപുരത്ത് നാലു മാസം മുന്‍പ് രാജീവ് ചന്ദ്രശേഖര്‍ വന്നിരുന്നേല്‍ അവസ്ഥ മാറിയേനെയെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് പൂര്‍ണ ആത്മവിശ്വാസമില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ഈ കളി മതിയാവില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയുന്നത് കൊണ്ടാണ് വയനാട്ടില്‍ പാര്‍ട്ടി യോഗം ചേര്‍ന്നത്. ഈ ക്യാമ്പില്‍ ഉണ്ടാവില്ലെന്ന് താന്‍ നേരത്തെ അറിയിച്ചതാണ്. എടുത്ത തീരുമാനം നടപ്പാക്കാന്‍ പാര്‍ട്ടിയുടെ കൂടെ ഉണ്ടാവും. ക്യാമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. തനിക്കിപ്പോള്‍ ശക്തിയില്ലാത്ത സമയമാണ്. എങ്ങനെയാണ് ശക്തിപ്പെടുത്തേണ്ടതെന്ന് അറിയിച്ചാല്‍ അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ അദ്ദേഹം താന്‍ തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണെന്നും പറഞ്ഞു.
67 Less than a minute