സോഷ്യല്‍ മീഡിയയില്‍ വൈറലാവാനും പുതുപുതു കണ്ടന്റുകള്‍ക്ക് വേണ്ടിയും ഓരോ ദിവസവും എന്തൊക്കെയാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ചെയ്യുന്നത് അല്ലേ? വിവിധങ്ങളായ അത്തരം വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇതും.
its_me_ power എന്ന യൂസര്‍നെയിമില്‍ അറിയപ്പെടുന്ന യുവാവിന്റേതാണ് വീഡിയോ. ഹൈദ്രബാദില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു യുവാവ് തിരക്കുള്ള റോഡില്‍ കുറേ പണം വാരിയെറിയുന്നതാണ്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇപ്പോള്‍ വഴിയൊരുക്കിയിരിക്കുകയാണ്. ലൈക്കിനും ഷെയറിനും വ്യൂവിനും വേണ്ടി ചുറ്റുപാടും നോക്കാതെ എന്ത് വേണമെങ്കിലും ആളുകള്‍ ചെയ്യും എന്നതിന്റെ ഉദാഹരണമാണ് ഈ യുവാവും എന്നാണ് നെറ്റിസണ്‍സ് ആരോപിക്കുന്നത്.
വീഡിയോയില്‍ കാണുന്നത് യുവാവ് ഒരു തിരക്ക് പിടിച്ച റോഡില്‍ നില്‍ക്കുന്നതാണ്. ചുറ്റിനും വാഹനങ്ങള്‍ പോകുന്നുണ്ട്. പെട്ടെന്ന് യുവാവ് തന്റെ കയ്യില്‍ നിന്നും കുറേ നോട്ടുകള്‍ വാരി റോഡിലേക്ക് എറിയുന്നതാണ് കാണുന്നത്. പിന്നാലെ സ്‌റ്റൈലില്‍ യുവാവ് നടക്കുന്നതും കാണാം.
അതോടെ അതുവഴി വന്ന വാഹനങ്ങളെല്ലാം അവിടെ നിര്‍ത്തുകയാണ്. പെട്ടെന്ന് തന്നെ അവിടെ ഒരു ആള്‍ക്കൂട്ടം രൂപപ്പെട്ടു. വഴി മൊത്തം ബ്ലോക്കാവുകയും ചെയ്തു. ആളുകള്‍ യൂട്യൂബര്‍ എറിഞ്ഞ പണം എടുക്കുന്നതിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം പരക്കംപായുന്നതാണ് പിന്നെ കാണുന്നത്. വീഡിയോയുടെ അവസാനം പറയുന്നത് തന്റെ ടെല?ഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യാനാണ്. താന്‍ ഒരുപാട് പണമുണ്ടാക്കുന്നുണ്ട് എന്നും അങ്ങനെ പണമുണ്ടാക്കുന്നത് എങ്ങനെ എന്നറിയാന്‍ ടെല?ഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യൂ എന്നുമാണ് യുവാവ് പറയുന്നത്. ഒപ്പം താന്‍ എത്ര രൂപയാണ് എറിഞ്ഞത് എന്ന് കൃത്യമായി പറയുന്നവര്‍ക്ക് സമ്മാനവും ഓഫര്‍ ചെയ്യുന്നുണ്ട്.
അതേസമയം, വീഡിയോയ്ക്ക് നിരവധി പേര്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍, യുവാവിനോട് പണം ചോദിച്ച് കമന്റ് നല്‍കിയവരും കുറവല്ല.
65 1 minute read