തിരുപ്പതി: വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകളിലും ബോംബ് ഭീഷണി സന്ദേശം. തിരുപ്പതിയിലെ മൂന്ന് ഹോട്ടലുകള്‍ക്കാണ് ഇ -മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ച ഉടന്‍തന്നെ സുരക്ഷ ശക്തമാക്കിയതായും ഭീഷണി സന്ദേശത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും
തിരുപ്പതി ഈസ്റ്റ് പൊലീസ് അറിയിച്ചു. സ്‌നിഫര്‍ ഡോഗുകളുമായി അന്വേഷണ സംഘം ഹോട്ടലിലെത്തി പരിശോധന നടത്തി. ഇന്നലെ വൈകിട്ടാണ് ഇ-മെയില്‍ വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്‌കൂളുകളിലും സ്‌ഫോടനം നടത്തുമെന്ന് സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.
മയക്കുമരുന്ന് കേസില്‍ ജാഫര്‍ സാദിഖിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് ഇ മെയിലിലുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കുടുംബത്തിനും കേസുമായുള്ള ബന്ധത്തില്‍ നിന്ന് വഴിതിരിച്ചുവിടാനാണ് ശ്രമമെന്ന് പരാമര്‍ശിക്കുന്ന മെയിലില്‍ ഭീഷണിക്ക് പിന്നില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാണെന്നും ആരോപണമുണ്ട്.
അതേസമയം, വിമാനങ്ങള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 വിമാനങ്ങള്‍ക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചക്കിടെ 260 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഡല്‍ഹി ഹൈദരാബാദ് വിസ്താര വിമാനം ഇന്ന് ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടു. വിമാനം വഴിതിരിച്ചു വിട്ടത് ഒരാള്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് വേണ്ടിയാണെന്ന് സിഐഎസ്എഫ് അറിയിച്ചു
54 Less than a minute