BREAKING NEWSKERALA

തിരുവനന്തപുരത്ത് അച്ഛനും മകനും കുത്തേറ്റു മരിച്ചു; മരുമകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പൂജപ്പുരയില്‍ അച്ഛനും മകനും കുത്തേറ്റു മരിച്ചു. മുടവന്‍മുകള്‍ സ്വദേശികളായ സുനില്‍, മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് കാരണം എന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ സുനിലിന്റെ മരുമകന്‍ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. സുനില്‍ ഓട്ടോറിക്ഷാ തൊഴിലാളിയാണ്. അരുണും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അരുണിന്റെ ഭാര്യ സുനിലിന്റെ വീട്ടിലേക്കു മടങ്ങി എത്തിയിരുന്നു.
ഇവരെ തിരികെ കൊണ്ടുപോകാനായി അരുണ്‍ വൈകിട്ട് 7 മണിയോടെ വീട്ടിലെത്തി. എന്നാല്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നു സുനില്‍ പറഞ്ഞതു പ്രകോപനത്തിനു കാരണമായി.
തുടര്‍ന്ന് കൈവശം ഉണ്ടായിരുന്ന കത്തിയെടുത്ത് സുനിലിനെയും അഖിലിനെയും അരുണ്‍ കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സുനിലിന്റെ കഴുത്തിലും അഖിലിന്റെ നെഞ്ചിലുമാണു കുത്തേറ്റത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ പൊലീസ് പിടികൂടുകയായിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker