തിരുവനന്തപുരം: തിരുവനന്തപുരം പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായ കുറ്റിയാണി സ്വദേശി ജോയി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില് പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് രണ്ട് ദിവസം മുന്‍പാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറില്‍ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനില്‍ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെട്ടേറ്റ് അര മണിക്കൂറിലധികം റോഡില്‍ രക്തത്തില്‍ കുളിച്ച് കിടന്ന ജോയിയെ ഒടുവില്‍ പൊലീസ് ജീപ്പിലാണ് ആശുപത്രിലെത്തിക്കുകയായിരുന്നു. അക്രമി സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
55 Less than a minute