LOCAL NEWSPATHANAMTHITTA

തിരുവല്ലയില്‍ വിവിധ റോഡുകളുടെ നവീകരണത്തിന് തുക അനുവദിച്ചു

തിരുവല്ല: മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനുള്ള പദ്ധതി പ്രകാരം തിരുവല്ല നിയോജക മണ്ഡലത്തിലെ നാല് റോഡുകള്‍ക്കായി 54 ലക്ഷം രുച അനുവദിച്ചതായി മാത്യു ടി. തോമസ് എം എല്‍ എ അറിയിച്ചു. കടപ്ര പഞ്ചായത്തിലെ എസ് എന്‍ ആശുപത്രി പടി അടിയകടവ് 10 ലക്ഷം , കല്ലൂപ്പാറ പഞ്ചായത്തിലെ പടുതോട് രാമന്‍ മുറി തോട്ടത്തില്‍ പടി 24 ലക്ഷം, കുന്നന്താനം പഞ്ചായത്തിലെ കല്ലുപാലം , മുണ്ടക്കമണ്‍ 10 ലക്ഷം , നിരണം പഞ്ചായത്തിലെ ഇരതോട് പള്ളി പടി പുരയ്ക്കല്‍ പടി 10 ലക്ഷം എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്
സ്വാമി പാലം – മേപ്രാല്‍ കോമങ്കേരി ചിറ -അംബേദ്കര്‍ കോളനി റോഡിന്റെ നിര്‍മ്മാണത്തിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ഫെബ്രുവരി 2 തീയതി വരെ ടെണ്ടറുകള്‍ സമര്‍പ്പിക്കാവുന്നതാണ് ഫെബ്രുവരി 5 തീയതിയാണ് ടെണ്ടറുകള്‍ തുറക്കുന്നത്. ആധുനിക രീതിയില്‍ ബിഎം ബിസി ടാറിംഗ് നടത്തുന്നതിനാണ് 7 കോടി രൂപ യാണ് അനുവദിച്ചിരിക്കുന്നത്. 5 കി.മീറ്റര്‍ ദൂരത്തില്‍ റോഡ് ഉയര്‍ത്തി കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്തുകയും അപകടാവസ്ഥയിലുള്ള കലുങ്കുകള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്യും.

Related Articles

Back to top button