BREAKINGKERALA

തിരുവല്ലയില്‍ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ച സംഭവം; കേസെടുത്ത് പോലീസ്

തിരുവല്ലയില്‍ റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കരാറുകാരനെ ഉള്‍പ്പെടെ കേസില്‍ പ്രതിചേര്‍ക്കും. തിരുവല്ല പൊലീസ് ആണ് കേസ് എടുത്തത്.
ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. . മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയര്‍ സെയ്ദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഭര്യയ്ക്കും രണ്ടു മക്കള്‍ക്കും ഒപ്പം യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്.
ബൈക്ക് മറിഞ്ഞയുടന്‍ യുവാവിന് ?ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ഭാര്യയും മക്കളും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് നിസാരമായി പരുക്കേറ്റിട്ടുണ്ട്. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Related Articles

Back to top button