തിരുവല്ല മുന്‍സിപ്പാലിറ്റി എട്ടാം വാര്‍ഡ് പിടിക്കാനൊരുങ്ങി എബ്രഹാം ശാമുവല്‍.തിരുവല്ല മുന്‍സിപ്പാലിറ്റി എട്ടാം വാര്‍ഡിന്റെ സമഗ്രവികസനത്തിന് വോട്ടു ചോദിച്ചാണ് എബ്രഹാം ശാമുവല്‍ രംഗത്തുള്ളത്. ജനകീയതയും പരിചയസമ്പത്തുമാണ് എബ്രഹാം ശാമുവലിന് നല്കുന്ന മുന്‍തൂക്കം. രണ്ടു പതിറ്റാണ്ടിലേറെയായി പൊതുപ്രവര്‍ത്തന മണ്ഡലത്തിലുള്ള എബ്രഹാം ശാമുവലിന് രാഷ്ട്രീയ സാമൂഹിക രംഗത്ത് നടത്തിയ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ വിജയത്തിന്റെ അടിസ്ഥാന ഘടകമായി വിലയിരുത്തപ്പെടുന്നു.
വിദ്യാര്‍ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന എബ്രഹാം ശാമുവല്‍ രാഷ്ട്രീയ സാമൂഹിക പൊതു മണ്ഡലങ്ങളില്‍ നിരവധിയായ സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരുവല്ല മുന്‍സിപ്പാലിറ്റി എട്ടാം വാര്‍ഡിലെ വോട്ടര്‍മാര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാര്‍ഡിന്റെ സമഗ്ര വികസനവും ഓരോ കുടുബത്തിന്റേയും ക്ഷേമവും ഉറപ്പാക്കുന്ന ഭാവനാസമ്പന്നമായ ഭരണ കാഴ്ചപ്പാടുമുള്ള യുവനേതാവാണ് എബ്രഹാം ശാമുവല്‍.ജനകീയ വികസന പദ്ധതികള്‍ക്കൊപ്പം ജനങ്ങളുടെ ഏത് പ്രതിസന്ധിയിലും പ്രതിബദ്ധതയോടെ അവര്‍ക്കൊപ്പം നിലകൊള്ളുന്ന അര്‍പ്പണമനോഭാവമുള്ള പൊതുപ്രവര്‍ത്തകനാണ് എബ്രഹാം ശാമുവല്‍.ജനകീയനും പരിചയസമ്പന്നനുമായ എബ്രഹാം ശാമുവലിന്റെ തിരുവല്ല മുന്‍സിപ്പാലിറ്റി എട്ടാം വാര്‍ഡിലെ വ്യക്തിബന്ധങ്ങളും കുടുംബ ബന്ധങ്ങളും വിജയത്തിന് ഒരു മുതല്‍കൂട്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു.
നാട്യങ്ങളില്ലാത്ത നാട്ടുകാരനായി ഏതു മഹാമാരിയിലും നാടിന്റെ സമഗ്രവികസനത്തിന് അഴിമതിരഹിതവും സത്യസന്ധവും കര്‍മ്മനിരതവുമായ പൊതുപ്രവര്‍ത്തനം കാഴ്ച്ചവെക്കാന്‍, രാഷ്ട്രീയ സാമൂഹികരംഗത്ത് നന്മയുടെ കാവലാളായി പ്രവര്‍ത്തിക്കാന്‍, തിരുവല്ല മുന്‍സിപ്പാലിറ്റി എട്ടാം വാര്‍ഡിന്റെ സമഗ്രവികസനത്തിനായി കര്‍മ്മ പദ്ധതികള്‍ രൂപീകരിച്ച് നടപ്പിലാക്കുവാന്‍ ജനകീയനും വിദ്യാസമ്പന്നനുമായ എബ്രഹാം ശാമുവലിന് കഴിയുമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍.