BREAKING NEWSBUSINESSBUSINESS NEWSLATESTNATIONALNEWS

തുട‌ർച്ചയായ പത്താം ദിനത്തിലും വില വർധന; പെട്രോൾ ലിറ്ററിന്​ 47 പൈസയും ഡീസലിന്​ 54 പൈസയും കൂട്ടി

ന്യൂഡൽഹി: തുടർച്ചയായ പത്താം ദിവസവും രാജ്യത്ത്​ ഇന്ധന വില വർധിച്ചു. പെട്രോൾ ലിറ്ററിന്​ 47 പൈസയും ഡീസലിന്​ 54 പൈസയുമാണ് ചൊവ്വാഴ്ച വർധിച്ചത്. തിങ്കളാഴ്​ച പെട്രോൾ ലിറ്ററിന്​ 48 പൈസയും ഡീസലിന്​ 23 പൈസയും കൂട്ടിയിരുന്നു​. ഇതോടെ 10 ദിവസത്തിനുള്ളിൽ പെട്രോൾ ലിറ്ററിന്​ 5.48 രൂപയും ഡീസലിന്​ 5.51രൂപയുമാണ്​ വർധിച്ചത്​.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 82 ദിവസത്തെ ഇടവേളക്കു ശേഷം ജൂൺ ഏഴുമുതലാണ്​ രാജ്യത്ത് ഇന്ധന വില വർധിപ്പിക്കാൻ തുടങ്ങിയത്​. രാജ്യാന്തര വിപണിയിൽ ക്രൂഡ്​ ഓയിൽ വിലയിലുണ്ടായ നേരിയ വർധനയാണ്​ ഇന്ധനവില കൂട്ടാൻ കാരണമായി പറയുന്നത്​. എന്നാൽ, വില കുത്തനെ കുറഞ്ഞപ്പോൾ ഇന്ധന വില കുറയ്ക്കാൻ എണ്ണകമ്പനികൾ തയാറായിരുന്നില്ല.

Tags

Related Articles

Back to top button
Close