KERALALATEST

തുലാവര്‍ഷം 26മുതല്‍, ഇന്ന് ഒരിടത്തും ഓറഞ്ച് അലര്‍ട്ട് ഇല്ല; നാളെ മൂന്ന് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തയാഴ്ച മുതല്‍ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 26 മുതല്‍ ആരംഭിക്കുന്ന തുലാവര്‍ഷത്തിന് മുന്നോടിയായി കാലവര്‍ഷം പിന്‍വാങ്ങുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു.

കാലവര്‍ഷം ഒക്ടോബര്‍ 26 ഓടേ പിന്മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം ഇന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കാലാവസ്ഥയില്‍ മാറ്റം വന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. നാളെ മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവര്‍ വ്യാഴാഴ്ച ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker