തിരുവനന്തപുരം . ഹേമകമ്മറ്റി റിപ്പോർട്ടി ന്മേലുള്ള ചർച്ചകൾ സജീവമായ സാഹചര്യത്തിൽ തൊഴിലിടങ്ങളിലെ തുല്യ നീതി എന്ന വിഷയം ഉയർത്തി ഊരാളി മാർട്ടിനും ഗായകസംഘവും തൃശൂരിൽ നിന്ന് ആരംഭിച്ച Sorry March ഇന്ന് തിരുവനന്തപുരത്ത് എത്തി. മാനവീയം വീഥിയിൽ നടന്ന പാട്ടും പറച്ചിലും പരിപാടി ശ്രദ്ധേയമായി.
വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച സോറി മാർച്ച് ഇന്ന് തലസ്ഥാനത്തെത്തി, മുഖ്യമന്ത്രിക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട നിവേദനം നല്കി. അതിനു ശേഷം വൈകിട്ട് മാനവീയം വീഥിയിൽ സംഗീത പരിപാടി അവതരിപ്പിച്ചു. മാർച്ച് ഇന്നു സമാപിക്കും.
പ്രസക്തമായ ഒരു സാമൂഹ്യവിഷയമുയർത്തി ഒരു മ്യൂസിക് ബാൻഡ് സംഘം ഇത്തരമൊരു മാർച്ച് നടത്തുന്നത് കേരളത്തിലാദ്യമായാണ് . ചിന്തകനും പ്രഭാഷകനുമായ മൈത്രേയനടക്കം വിവിധ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.