സീ മ്യൂസിക്കിനു വേണ്ടി സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്നആദ്യ ഹിന്ദി ആൽബം ‘തു ഹി ഹേ മേരി സിന്ദഗി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘പെഹ്ലാ പ്യാർ’ എന്ന പേരിൽ മുൻപ് അനൗൺസ് ചെയ്ത ആൽബമാണ് കോപ്പി റൈറ്റ് വിഷയം ഉണ്ടായതുകൊണ്ട് പുതിയ പേരിൽ ഇന്ന് അനൗൺസ് ചെയ്തത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ‘vasthe’ പാടിയ നിഖിൽ ഡിസൂസ്സയാണ് പാടിയിരിക്കുന്നത് . നിഖിൽ ഡിസൂസ്സയുടെ തൊട്ടുമുൻപത്തെ ഗാനത്തിന് ഒരു ബില്യൺ യുട്യൂബ് കാഴ്ചക്കാരുണ്ട്, vasthe എന്ന ഗാനത്തിന്റെ വിജയത്തിന് ശേഷം നിഖിൽ ഡിസ്സുസ പാടുന്ന പാട്ട് എന്ന പ്രത്യേകതയും ‘തു ഹി ഹേ മേരി സിന്ദകി’ എന്ന പാട്ടിന് ഉണ്ട്.
ദുബായിലെ പ്രമുഖ ഇൻഫ്ലുവൻസേഴ്സും മലയാളി ദമ്പതികളുമായ ജുമാന ഖാൻ അജ്മൽ ഖാൻ എന്നിവരാണ് ആൽബത്തിൽ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. അഭിഷേക് ടാലണ്ടഡിന്റെ വരികൾക്ക് ജുബൈർ മുഹമ്മദ് സംഗീതസംവിധാനവും അച്ചു വിജയൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, കാസ്റ്റിംഗ് ഡയറക്ഷൻ വിശാഖ് പി.വി. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ഈ ആൽബം നിർമ്മിക്കുന്നത്. ആൽബം ഉടൻ തന്നെ സീ മ്യൂസിക് യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും.