വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരോട് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്നും അവസാനമായി എന്താണ് കഴിക്കാന്‍ ആഗ്രഹിക്കുന്നത് എന്നുമൊക്കെ ചോദിക്കാറുണ്ട്. എന്നാല്‍, അതിന് ഒരു കുറ്റവാളി നല്‍കിയ മറുപടി കേട്ട് ഒരിക്കല്‍ എല്ലാവരും അമ്പരന്നുപോയ സംഭവമുണ്ടായിട്ടുണ്ട്.
1968 -ല്‍ 28 -ാം വയസ്സില്‍ തൂക്കിലേറ്റപ്പെട്ട അയാളുടെ പേര് വിക്ടര്‍ ഹാരി ഫെഗര്‍ എന്നായിരുന്നു. ഒരു ഡോക്ടറുടെ കൊലപാതകത്തെ തുടര്‍ന്നാണ് വിക്ടര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. വിചാരണയ്ക്ക് ശേഷം വിക്ടറിന് വധശിക്ഷ വിധിച്ചു. വിക്ടറിനോടും അന്ന് ചോദിച്ചിരുന്നു, അവസാനമായി എന്താണ് കഴിക്കാന്‍ തോന്നുന്നത് എന്ന്. അതിന് വിക്ടര്‍ പറഞ്ഞ മറുപടി കേട്ട് എല്ലാവരും അമ്പരന്നു. അത് എന്തായിരുന്നു എന്നോ ഒരു ഒലിവ്. അതും കുരു എടുത്തു മാറ്റാത്ത ഒരു ഒലിവ് ആണ് അവസാനത്തെ അത്താഴമായി അയാള്‍ ചോദിച്ചത്.
അന്ന് ഹെന്റി ഹാര്‍ഗ്രീവ്‌സ് എന്ന ഫോട്ടോ?ഗ്രാഫര്‍ വിക്ടറിന്റെ ഈ അവസാനത്തെ അത്താഴത്തിന്റെ ചിത്രം പകര്‍ത്തിയിരുന്നു. ‘അത് ലളിതമായിരുന്നു, മനോഹരമായിരുന്നു, അവസാനത്തേത് എന്ന പ്രതീതിയുണ്ടാക്കുന്നതായിരുന്നു. അത് അയാളുടെ ജീവിതത്തിന്റെ അവസാനം പോലെ, പൂര്‍ണ്ണവിരാമം പോലെ ഒന്നായിരുന്നു’ എന്നാണ് ഹെന്റി പറഞ്ഞത്.
എന്തുകൊണ്ടാണ് അയാള്‍ ഒലിവ് ആവശ്യപ്പെട്ടത് എന്നല്ലേ? താന്‍ മരിച്ചു കഴിഞ്ഞാല്‍ ആ മൃതദേഹത്തില്‍ നിന്നും ഒരു ഒലിവ് മരം വളര്‍ന്നു വരുമെന്നും അത് സമാധാനത്തിന്റെ പ്രതീകമായി നിലകൊള്ളുമെന്നും കരുതിയാണത്രെ വിക്ടര്‍ ഒലിവ് ആവശ്യപ്പെട്ടത്. ‘അവസാനമായി പോകാനുള്ളത് ഞാനാണെന്ന് ഉറപ്പായും ഞാന്‍ കരുതുന്നു’ എന്നായിരുന്നത്രെ മരിക്കുന്നതിന് തൊട്ടുമുമ്പ് അയാള്‍ അവസാനമായി പറഞ്ഞത്.
മയക്കുമരുന്നിന് വേണ്ടി ഒരു രോഗിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് വിക്ടര്‍ ഒരു ഡോക്ടറെ വിളിച്ചു വരുത്തി. ഡോക്ടര്‍ മയക്കുമരുന്ന് നല്‍കാന്‍ വിസമ്മതിച്ചതോടെ അയാളെ കൊലപ്പെടുത്തി എന്നതാണ് വിക്ടറിന്റെ പേരിലുണ്ടായിരുന്ന കുറ്റം.
92 1 minute read