KERALALATEST

തൃശൂരില്‍ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി മരിച്ച നിലയില്‍

തൃശൂര്‍: തൃശൂരില്‍ പരോളിലിറങ്ങിയ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പംകണ്ടം സ്വദേശി മുണ്ടക്കല്‍ സുര എന്ന സുരേഷ് ആണ് മരിച്ചത്. വീടിനുപിന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

കൊലക്കേസില്‍ പരോളിലിറങ്ങിയ പ്രതിയാണ് ഇയാള്‍. അതേസമയം അയല്‍വാസികളായ സ്ത്രീകളെ ആക്രമിച്ചതിന് സുരേഷിനെതിരെ ഒല്ലൂര്‍ പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു

Related Articles

Back to top button