തൃശൂര്‍ പൂരം വിവാദത്തിന് പിന്നില്‍ തിരുവമ്പാടി ദേവസ്വമെന്ന് എഡിജിപി എം ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമായതില്‍ തിരുവമ്പാടി ദേവസ്വത്തിലുള്ളവര്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാറമേക്കാവ് ദേവസ്വം പൂരം നടത്താന്‍ സഹകരിച്ചു. അട്ടിമറിക്കു പിന്നില്‍ ആസൂത്രിത നീക്കമാണുണ്ടായതെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.തിരുവമ്പാടി ദേവസ്വത്തിലെ ചിലര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇവര്‍ക്ക് ഇടതുവിരുദ്ധ രാഷ്ട്രീയമാണുള്ളതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റവന്യൂ മന്ത്രി കെ രാജന്‍ ഉള്‍പ്പെടെ എത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. എന്നാല്‍ തിരുവമ്പാടി ദേവസ്വം അധികൃതര്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ട് പോലും പൂരം നടത്താതെ മാറിനിന്ന് പരമാവധി വൈകിപ്പിച്ചു. സിറ്റി പൊാലീസ് കമ്മീഷനര്‍ പക്വത ഇല്ലാതെ പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
49 Less than a minute