KERALALOCAL NEWSTHIRICHUR

തൃശൂർ മെഡിക്കൽ കോളജിൽ കൊവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറിൽ കഞ്ചാവ്

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറിൽ കഞ്ചാവ് കണ്ടെത്തി. പത്ത് ഗ്രാം വീതമുള്ള മൂന്ന് കഞ്ചാവ് പൊതികളാണ് കണ്ടെത്തിയത്. കൊവിഡ് രോഗികൾക്കായുള്ള വാർഡിൽ ഇന്ന് രാവിലെയാണ് സംഭവം.

ഭക്ഷണം വിതരണം ചെയ്യുന്നതിന് തൊട്ടു മുൻപ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊതിച്ചോറിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രോഗികൾക്കായി ബന്ധുക്കൾ കൊണ്ടുവരുന്ന ഭക്ഷണം ആശുപത്രി അധികൃതർ സ്വീകരിച്ച ശേഷം വിതരണം ചെയ്യുകയാണ് പതിവ്. വിയ്യൂർ ജയിലിൽ നിന്ന് കൊവിഡ് ബാധിച്ച് ഇവിടെത്തിയ തടവുകാരനായി എത്തിച്ചതാണെന്നാണ് സംശയിക്കുന്നുണ്ട്.

Related Articles

Back to top button