തൃശൂര്‍: തൃശൂര്‍ പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ സവര്‍ക്കറുടെ ചിത്രം പതിച്ചെന്നാരോപിച്ച് വിവാദം. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോത്ഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്മനാഭനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമാണ് സവര്‍ക്കറും ഉള്‍പ്പെട്ടിരിക്കുന്നത്. പാറമേക്കാവ് ദേവസ്വത്തിന്റെ നീക്കത്തിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
സവര്‍ക്കറെ ദേശീയ പ്രതീകമായി ഉയര്‍ത്തിക്കാട്ടാന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ രാജ്യമൊട്ടുക്കും കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനിടയിലാണ് പുതിയ വിവാദം.