തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ആരോപണ വിധേയനായ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തലില്‍ തുടരന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബ്.
ഡി.ജി.പിയുടെ കുറിപ്പ് അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇന്ന് (ബുധനാഴ്ച) ചേരുന്ന മന്ത്രിസഭായോഗം വിഷയം പരിഗണിക്കും.
റിപ്പോര്‍ട്ട് ലഭിച്ച കാര്യം മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചുവെന്നാണ് വിവരം. ആഭ്യന്തര സെക്രട്ടറി വിഷയം അന്വേഷിക്കുമെന്നാണ് സൂചന. യോഗത്തിന് ശേഷം അന്വേഷണം സംബന്ധിച്ച തീരുമാനം അറിയിച്ചേക്കും.
73 Less than a minute