തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കലില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സിങ് സാഹിബിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. എ.ഡി.ജി.പിക്കെതിരേയുള്ള നിരവധി പരാമര്‍ശങ്ങള്‍ ഡി.ജി.പിയുടെ റിപ്പോര്‍ട്ടിലുണ്ട്. എ.ഡി.ജി.പിക്ക് വീഴ്ച സംഭവിച്ചെന്ന് ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശ്ശൂരിലുണ്ടായിരുന്നിട്ടും എ.ഡി.ജി.പി പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ഇത് വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സത്യവാങ്മൂലത്തിന്റെ രൂപത്തിലാണ് ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
സംഭവം ആദ്യം അന്വേഷിച്ച എ.ഡി.ജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. പ്രസ്തുത റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്ന ഹര്‍ജിക്കാരനായ ബി.ജെ.പി നേതാവിന്റെ ബി ഗോപാലകൃഷ്ണന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളോട് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ക്രൈംബ്രാഞ്ച് മേധാവിയുടെ കീഴില്‍ പ്രത്യേക ടീം തുടരന്വേഷണം നടത്തുകയാണ്. തൃശ്ശൂര്‍ ഐ.ജി ഒഴികെ ജില്ലയില്‍ നിന്ന് മറ്റൊരു ഉദ്യോഗസ്ഥനും അന്വേഷണസംഘത്തിലില്ല. നേരത്തേ തൃശൂര്‍പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എംആര്‍ അജിത് കുമാര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു. വീണ്ടും അന്വേഷണം നടത്താനും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ നല്‍കിയിരുന്നു.
65 Less than a minute