BREAKING NEWSKERALA

തെരഞ്ഞെടുപ്പില്‍ കാലുവാരി: 97 പേര്‍ക്ക് കെപിസിസി അധ്യക്ഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കാലുവാരിയവര്‍ക്കെതിരെ കെപിസിസിയില്‍ കൂട്ടനടപടി. 97 പേര്‍ക്ക് കെപിസിസി അധ്യക്ഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചരിത്രത്തിലാധ്യമായാണ് ഇത്രയധികം പേര്‍ക്കെതിരെ കോണ്‍ഗ്രസ് നോട്ടീസ് നല്‍കുന്നത്. 58 പേരെക്കുറിച്ച് പ്രത്യേകം പരിശോധിക്കുകയാണെന്നും കെപിസിസി വ്യക്തമാക്കി.
അച്ചടക്കലംഘനത്തിന് വീട്ടുവീഴ്ചയില്ലെന്ന വ്യക്തമാക്കി ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ് കെപിസിസി നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം പരിശോധിച്ച അന്വേഷണസമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി തുടങ്ങുന്നത്.
97 പേര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇവരുടെ പേരുകളൊന്നും ഇപ്പോള്‍ പുറത്ത് വിട്ടിട്ടില്ല. മുതിര്‍ന്ന നേതാക്കളടക്കം ഉണ്ടെന്നാണ് വിവരം. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ 58 പേര്‍ക്കെതിരായ പരാതി പ്രത്യേകം പരിശോധിക്കാനും തീരുമാനിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ കാലുവാരിയവര്‍ക്കെതിരെ ശക്തമായ നടപടി ഘടകക്ഷികളും എടുക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നടപടി . ഘടകകക്ഷികള്‍ മത്സരിച്ച ചവറ കുന്നത്തൂര്‍ ഇടുക്കി അഴീക്കോട് മണ്ഡലങ്ങളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാതി ഉന്നയിച്ച കായകുളം അടൂര്‍ പീരുമേട് തൃശൂര്‍ ബാലുശ്ശേരി മണ്ഡലങ്ങളിലേയും തോല്‍വികള്‍ പ്രത്യേകം പരിശോധിക്കും.
ഇതിനായി മുന്‍ എംഎല്‍എ കെ മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സംഘടനാചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറല്ലാത്തവരെ ഒരു പദവിയിലും പരിഗണിക്കില്ലെന്നും നേതാക്കളുടെ സേവ പിടിച്ച് ആര്‍ക്കും എന്തും ചെയ്യാമെന്ന പതിവ് ശൈലിയും അനുവദിക്കില്ലെന്നാണ് പ്രസിഡന്റന്റെ മുന്നറിയിപ്പ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker