കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ഏത് മുന്നണിക്കാണെന്നറിയാന് അല്പം കൂടി കാത്തിരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. തെരഞ്ഞെടുപ്പ് രംഗത്ത് വ്യക്തിബന്ധങ്ങളില്ലെന്നും ഉള്ളത് രാഷ്ട്രീയം മാത്രമാണെന്നും തൃക്കാക്കര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കെ.വി.തോമസ് പറഞ്ഞു. പി.ടി.തോമസുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവാണ് കെ.വി.തോമസെന്നും തനിക്കെതിരെ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും നേരത്തെ ഉമാ തോമസ് പറഞ്ഞിരുന്നു.