വൈപ്പിന്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്നു ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് കായലിലേക്ക് മറിഞ്ഞ് ഭാര്യയ്ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തോടെ ചെറായി രക്തേശ്വരി ബീച്ച് റോഡിലാണ് സംഭവം. കോട്ടപ്പുറം കരുമാല്ലൂര്‍ മാമ്പ്ര തെക്കുംപറമ്പില്‍ ടി.കെ.അബ്ദുള്‍ സലാമിന്റെ ഭാര്യ സബീന(35)യാണ് മരിച്ചത്.
രാത്രി ബീച്ചില്‍ നിന്നു തിരിച്ചുപോകുമ്പാള് ബീച്ച് റോഡിലുള്ള മത്സ്യത്തൊഴിലാളികളുടെ ഷെല്‍ട്ടറിനു കിഴക്ക് വശത്തുവച്ചാണ് നായ കുറുകെ ചാടിയതും കാര്‍ വലതുവശത്തുള്ള കായലില്‍ പതിച്ചതും. രാത്രിയായതിനാല്‍ റോഡ് വിജനമായിരുന്നു. ഇതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.