ചെന്നൈ: ഫ്രഞ്ച് ഭാഷാ അധ്യാപകനായ പുതുച്ചേരി സ്വദേശിയും, 20 കാരിയായ വിദ്യാര്‍ത്ഥിയും തമ്മിലുള്ള വിവാഹം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോപ്പസ് ഹര്‍ജിക്കൊടുവിലാണ് കോടതിയുടെ അസാധാരണ നടപടി. വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് യുവതി നിലപാടെടുത്തതോടെയാണ് കോടതിയുടെ ഉത്തരവ് വന്നത്.
40 കാരനായ അധ്യാപകനുമായുള്ള വിവാഹത്തിന് ശേഷം യുവതി വീട്ടുതടങ്കലിലായിരുന്നു. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍, യുവതി തനിക്ക് തെറ്റ് പറ്റിയെന്നും പഠനം തുടരാനാണ് താല്‍പര്യമെന്നും കോടതിയില്‍ നിലപാടെടുക്കുകയായിരുന്നു. പിന്നാലെ വിവാഹബന്ധം ഒഴിയാന്‍ തയ്യാറെന്നും യുവതിയുമായി ഇനി ബന്ധപ്പെടാന്‍ ശ്രമിക്കില്ലെന്നും അധ്യാപകനും വ്യക്തമാക്കി. ഇതോടെയാണ് ഭരണഘടന നല്‍കുന്ന സവിശേഷ അധികാരം ഉപയോഗിച്ച് വിവാഹം റദ്ദാക്കിയതായി ഹൈക്കോടതി ഉത്തരവിട്ടത്.