KERALALATEST

‘തെറ്റ് പറ്റി, മാപ്പ് ‘; ആലപ്പുഴയില്‍ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍

ആലപ്പുഴയിലെ വാക്‌സിന്‍ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ ആക്രമിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്. സംഭവത്തില്‍ സിപിഎം വിശദീകരണം ചോദിച്ചിരുന്നു. വാക്‌സിന്‍ കൂടുതല്‍ ഉണ്ടെന്ന ധാരണയിലാണ് ഡോക്ടര്‍ക്കെതിരെയുള്ള സംഭവങ്ങള്‍ ഉണ്ടായതെന്നാണ് വിശദീകരണം. ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 3 സി പി എം നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നു.

കോവിഡ് വാക്സിന്‍ വിതരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡോക്ടര്‍ക്ക് സി പി എം നേതാക്കളില്‍ നിന്ന് മര്‍ദ്ദനമേറ്റത് വിവാദമായിരുന്നു. കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്ര ബോസിനാണ് മര്‍ദ്ദനമേറ്റത്. സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി രഘുവരന്‍, ഉള്‍പ്പടെ മൂന്ന് സി പി എം നേതാക്കള്‍ക്കെതിരെ നെടുമുടി പൊലീസ് കേസെടുത്തിരുന്നു.

സംഭവത്തെ കുറിച്ച് ഡോക്ടര്‍ ശരത്ത് പറയുന്നത് ഇങ്ങനെ- ഇന്നലെ രാവിലെ പത്തരയോടെ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് 10 പേരുടെ ലിസ്റ്റ് നല്‍കി വാക്സിന്‍ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. മുന്‍കൂട്ടി അനുവദിച്ച 150 ഡോസ് ഒരു വാര്‍ഡിന് പത്ത് വീതം നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റിനെ ധരിപ്പിച്ചു. തുടര്‍ന്ന് പ്രസിഡന്റ് നിര്‍ബന്ധം പിടിച്ചെങ്കിലും ക്രമവിരുദ്ധമായി നല്‍കാനാവില്ലെന്ന് ഡോക്ടര്‍ അറിയിച്ചു. ക്ഷുഭിതനായി തിരികെ പോയ പ്രസിഡന്റ് എം സി പ്രസാദ് വൈകിട്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അടക്കമുള്ളവര്‍ക്കൊപ്പമെത്തി മര്‍ദിക്കുകയായിരുന്നു എന്ന് ഡോക്ടര്‍ ശരത്ചന്ദ്ര ബോസ് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker