കൊച്ചി: യാത്രികര്‍ക്ക് വ്യത്യസ്തമായ അനുഭവമൊരുക്കി ക്ലബ് മഹീന്ദ്ര. മൂന്നാറിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തുന്നവര്‍ക്ക് ബുള്ളറ്റിലും കൊളുക്കുമല തേയില എസ്റ്റേറ്റിലേക്കും സാഹസിക ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ക്ലബ് മഹീന്ദ്രയുടെ റെസ്റ്ററന്റുകളില്‍ രുചിയേറിയതും മികച്ച ഗുണമേന്മയുമുള്ള കേരള ഭക്ഷണവും ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ക്ക് ഉല്ലാസത്തിനുതകുന്ന നിരവധി പരിപാടികള്‍ റിസോര്‍ട്ടിന് അകത്തും പുറത്തും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ തേയില ഇലകള്‍ നുള്ളുന്നതിനുള്ള സൗകര്യവും ക്ലബ് മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.