BREAKINGKERALALOCAL NEWS

തൈക്കാട്ടുശ്ശേരിയില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം: പെണ്‍കുട്ടിക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണം: എം.എല്‍.പി.ഐ ( റെഡ് ഫ്‌ലാഗ്)

ആലപ്പുഴ: മര്‍ദ്ദനമേറ്റ് അവശനിലയില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിലാവ് എന്ന പെണ്‍കുട്ടിക്കെതിരെ പോലീസെടുത്തിട്ടുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്ന് എം.എല്‍.പി.ഐ.( റെഡ് ഫ്‌ലാഗ് ) ആലപ്പുഴജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജുചെയ്യുന്ന സമയത്ത് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജാമ്യമില്ലാ വകുപ്പാണ് മര്‍ദ്ദനത്തിരയായ പെണ്‍കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത് എന്ന് സംശയിക്കുന്നു. മര്‍ദ്ദനമേറ്റതില്‍ നിന്ന് നിലാവിന്റെ കൈക്കും ശരീരഭാഗങ്ങളിലും കാര്യമായ ചതവും ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്.
ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡില്ലാത്തതിനാല്‍ ലാബ് പരിശോധനകളും മരുന്നുകളും പുറത്തു പണംകൊടുത്ത് ചെയ്യേണ്ട ഗതികേടിലാണ്. ഈ സാഹചര്യത്തില്‍ ചികിത്സാചിലവ് അധികൃതര്‍ വഹിക്കണമെന്നും പെണ്‍കുട്ടിക്കെതിരായ കള്ളക്കേസ് പിന്‍വലിക്കണമെന്നും എം.എല്‍.പി.ഐ. റെഡ് ഫ്‌ലാഗ് ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിലാവിനെ ജില്ലാ കമ്മറ്റി സെക്രട്ടറി കെ.വി. ഉദയഭാനു സംസ്ഥാനകമ്മറ്റിയംഗം സലിം ബാബു വി.എന്‍. ഷണ്‍മുഖന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി ആവശ്യമായ സഹായം നല്കുമെന്ന് ജില്ലാ കമ്മറ്റി സെക്രട്ടറി കെ വി ഉദയഭാനു അറിയിച്ചു.

Related Articles

Back to top button