BREAKINGKERALA

തൊണ്ടിമുതല്‍ കേസ്, ഒടുവില്‍ വിചാരണ തുടങ്ങി; ആന്റണി രാജു കോടതിയിലെത്തി; എംപി-എംഎല്‍എ കോടതിയുടെ പരിധിയിലെന്ന് വാദം

തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന കേസിന്റെ വിചാരണ അടിയന്തരമായി നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുര്‍ന്നാണ് ആന്റണി രാജു നേരിട്ട് കോടതിയിലെത്തിയത്. ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു.
കേസ് എംപി-എംഎല്‍എ കോടതിയുടെ പരിധിയില്‍ വരുന്നതാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പെറ്റീഷന്‍ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദശമുണ്ടെന്ന് കോടതി പരാമര്‍ശിച്ചു. ലഹരിക്കേസില്‍ അറസ്റ്റിലായ വിദേശ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. കഴിഞ്ഞ 18 വര്‍ഷമായി കേസ് നിശ്ചലാവസ്ഥയിലായിരുന്നു

***

Related Articles

Back to top button