BREAKING NEWSWORLD

‘തൊഴിലിടങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കാം’; നിര്‍ണായക ഉത്തരവുമായി യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍

ലണ്ടന്‍: തൊഴിലിടങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കാന്‍ തൊഴില്‍ദാതാവിന് അധികാരമുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍. രാഷ്ട്രീയ മതചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പോള്‍ അതിനുള്ള കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കണം. തൊഴിലാളിയുടെ താല്‍പ്പര്യങ്ങളും അവകാശങ്ങളും പരിഗണിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
മതസ്വാതന്ത്രം പരിഗണിക്കുന്നതിനൊപ്പം രാജ്യത്തെ നിയമങ്ങളും പാലിക്കപ്പെടണം. ഹിജാബ് അടക്കമുള്ള രാഷ്ട്രീയ മതചിഹ്നങ്ങള്‍ക്ക് തൊഴില്‍ സ്ഥലത്ത് വിലക്കേര്‍പ്പെടുത്തുമ്പോള്‍ യഥാര്‍ത്ഥ ആവശ്യവുമായി അവ പൊരുത്തപ്പെടണം. മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കപ്പെടുമെങ്കിലും രാജ്യത്തെ നിയമങ്ങള്‍ പാലിക്കപ്പെടാന്‍ കഴിയണമെന്നും കോടതി പറഞ്ഞു.
ജര്‍മ്മനിയിലെ രണ്ട് മുസ്ലീം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്. തൊഴില്‍ സ്ഥാപനത്തില്‍ ഇവര്‍ ശിരോവസ്ത്രം ധരിച്ചെത്തിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ജോലിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. കേസ് ആദ്യം ജര്‍മ്മന്‍ കോടതിയാണ് പരിഗണിച്ചതെങ്കിലും കേസിന്റെ സ്വഭാവം പരിഗണിച്ച് യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണലിലേക്ക് മാറ്റുകയായിരുന്നു.
ഹിജാബും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നത് വിലക്കാമെന്ന് 2017 ല്‍ യൂറോപ്യന്‍ യൂണിയന്‍ കോടതി വ്യക്തമാക്കിയിരുന്നു.
നിബന്ധനകള്‍ക്ക് വിധേയമായി ജീവനക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നായിരുന്നു കോടതി പറഞ്ഞത്. മുഖം മറയ്ക്കുന്ന തരത്തിലുള്ള ഹിജാബ് ധരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ വിവാദങ്ങളില്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ജോലിസ്ഥലത്ത് സ്ത്രീകള്‍ ശിരോവസ്ത്രം നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ ജര്‍മ്മനിയില്‍ ശക്തമാണ്. ജോലിസ്ഥലത്ത് ശിരോവസ്ത്രം ധരിക്കുന്നതുമായുള്ള കേസുകള്‍ യൂറോപ്പിലെ മറ്റ് കോടതികള്‍ പരിശോധിക്കുന്നുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker