ഇടുക്കി: നായാട്ടിന് പോയ രണ്ടുപേര്‍ക്ക് വെടിയേറ്റു. വെണ്ണിയായി സ്വദേശികളായ മുകേഷിനും സന്തോഷിനുമാണ് പരിക്കേറ്റത്.ഇടുക്കി മലയിഞ്ചിയിലാണ് സംഭവം. തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്കിന് മുകളില്‍ തെന്നിവീണതാണ് വെടിപൊട്ടാന്‍ കാരണം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related Articles
Check Also
Close