BREAKING NEWSKERALALATEST

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

കോഴിക്കോട്: ബാലുശ്ശേരിയിലെ ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിനിരയായ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുരാജ് ക്രൂരമര്‍ദനത്തിനിരയായെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മര്‍ദിച്ച ശേഷം ജിഷ്ണുരാജിനെ തോട്ടില്‍ മുക്കി ശ്വാസം മുട്ടിക്കുന്ന ദൃശ്യങ്ങളാണിത്. ഇതിന് ശേഷവും ജിഷ്ണുരാജിനെ മര്‍ദനത്തിനിരയാക്കിയിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ എസ്ഡിപിഐ പ്രവര്‍ത്തകനാണ് ജിഷ്ണുവിനെ തോട്ടില്‍ മുക്കിയതെന്ന് പോലീസ് അറിയിച്ചു.
ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കീറിയെന്ന് ആരോപിച്ചാണ് ബുധനാഴ്ച ജിഷ്ണുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി ആക്രമിച്ചത്. ജിഷ്ണുരാജിനെ മര്‍ദിച്ചവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളതെന്നാണ് വ്യക്തമാകുന്നു.
കേസില്‍ ഇതുവരെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ മുസ്ലിംലീഗ്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker