BUSINESSBUSINESS NEWS

തോട്ട്‌സ്‌പോട്ട് കേരളത്തില്‍ ഗവേഷണവികസന കേന്ദ്രം ആരംഭിച്ചു

കൊച്ചി : ആധുനിക അനലിറ്റിക്‌സ് ക്ലൗഡ് കമ്പനിയായ തോട്ട് സ്‌പോട്ട് കേരളത്തില്‍ ഗവേഷണവികസന കേന്ദ്രം ആരംഭിച്ചു. തിരുവനന്തപുരം കവഡിയാറിലാണ് തോട്ട്‌സ്‌പോട്ടിന്റെ ഇന്ത്യയിലെ മൂന്നാമത്തെയും കേരളത്തിലെ ആദ്യത്തെയും ഗവേഷണവികസന കേന്ദ്രം ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് ആധുനീക ഡാറ്റാസ്റ്റാക്കിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സഹായത്തോടുകൂടി ബിസ്‌നസ്സിനെ മുന്നോട്ടു കൊണ്ടുപോകാന്‍ തോട്ട് സ്‌പോട്ട് സഹായിക്കും. ആധുനിക അനലറ്റിക്‌സ് ക്ലൗഡ് രംഗത്തെ പുതിയ ഉല്‍പന്നങ്ങള്‍ക്കായി അടുത്ത അഞ്ചു വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ 150 ദശലക്ഷം ഡോളറിന്റെ നിക്ഷേപം തോട്ട് സ്‌പോട്ട് നടത്തും.
സാങ്കേതികവിദ്യാരംഗത്തെ പുതുമകള്‍ വളര്‍ത്തിയെടുക്കുന്ന കാര്യത്തില്‍ മികച്ചൊരു സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെ് ഇതേക്കുറിച്ചു പ്രതികരിക്കവെ തോട്ട്‌സ്‌പോട്ട്് സിഇഒ സുധീഷ് നായര്‍ പറഞ്ഞു. തങ്ങളുടെ അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്കു സഹായകമാകുന്ന ആധുനിക അനലറ്റിക്‌സ് പങ്കാളിക്കായി നിരവധി സാസ് കമ്പനികള്‍ ശ്രമം നടത്തുകയാണ്. ഡാറ്റയില്‍ തല്‍പരരായ ഈ സാസ് കമ്പനികളുമായുളള പങ്കാളിത്തത്തോടെയുള്ള ഒരു സംവിധാനം വളര്‍ത്തിയെടുക്കുവാന്‍ അനുയോജ്യമായ ഒരിടമാണ് ഇന്ത്യയെന്നും സുധീഷ് നായര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള അജീത്ത് സിങ്, അമിത് പ്രകാശ് എന്നിവര്‍ സ്ഥാപിച്ച തോട്ട്‌സ്‌പോട്ട് 2017ല്‍ ബെംഗലൂരുവില്‍ ആദ്യ ഗവേഷണവികസന കേന്ദ്രം ആരംഭിച്ചു. പുതിയ ഉല്‍പങ്ങള്‍ രൂപകല്‍പന ചെയ്യുവാനും വികസിപ്പിക്കുവാനും ഉള്ള ഉത്തരവാദിത്തത്തോടെയായിരു്ന്നു ഇത്. തുടര്‍ന്ന് രണ്ടു വര്‍ഷത്തിനു ശേഷം 25 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം 50 ശതമാനം ഉയര്‍ത്തുന്ന രീതിയില്‍ 2021ല്‍ ഡിയോട്ടയെ ഏറ്റെടുത്തു. ഇതിലൂടെ ഹൈദരാബാദിലും സാന്നിധ്യമറിയിച്ചു.
ഇന്ത്യയിലെ ഗവേഷണവികസന മേഖലയിലെ സംഘം ആഗോളതലത്തിലുള്ളവയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതിനൊപ്പം തോട്ട് സ്‌പോട്ട്് എവരിവെയര്‍ എന്ന ആദ്യത്തെ ലോകോഡ് എംബെഡഡ് അനലറ്റിക്‌സ് സംവിധാനം സൃഷ്ടിക്കുകയുണ്ടായി. ഡെവലപര്‍മാര്‍ക്കും പ്രോഡക്ട് ലീഡര്‍മാര്‍ക്കും ആപുകളിലും സേവനങ്ങളിലും തോട്ട് സ്‌പോട്ടിന്റെ ഏറ്റവും മികച്ച ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണീ സംവിധാനം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker