KERALA

തോപ്പില്‍രവി പുരസ്‌ക്കാരം നിഷ അനില്‍കുമാറിന്

കൊല്ലം: 2020ലെ മികച്ച കൃതിക്കുള്ള തോപ്പില്‍ രവി സാഹിത്യപുരസ്‌ക്കാരം നിഷ അനില്‍കുമാറിന്റെ ‘അവധൂതരുടെ അടയാളങ്ങള്‍’ എന്ന നോവലിന് ലഭിച്ചു.സിമോണ്‍ ഡി ബുവേയുടെയും പോള്‍ സാര്‍ത്രെയുടെയും വൈചിത്യമാര്‍ന്ന പ്രണയത്തെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ട കൃതിയാണിത്.വി ജെ ജെയിംസ്, ബി മുരളി, മുഞ്ഞിനാട് പത്മകുമാര്‍എന്നിവരായിരുന്നു വിധി നിര്‍ണ്ണയിച്ചത്.
10,000രൂപയും ശില്പവും പ്രശംസാപത്രവുമടങ്ങുന്ന പുരസ്‌ക്കാരം ഫെബ്രുവരി എട്ടിന് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ സമ്മാനിക്കുമെന്ന് തോപ്പില്‍രവി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എസ് സുധീശന്‍ അറിയിച്ചു.
അഡ്വ എ ഷാനവാസ്ഖാന്‍ അധ്യക്ഷനാകുന്ന ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button