കൊല്ലം: 2020 ലെ മികച്ച കൃതിക്കുള്ള തോപ്പില്‍ രവി പുരസ്കാരം നിഷാ അനില്‍കുമാര്‍ ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ ജോര്‍ജ്ജ് ഓണക്കൂറാണ് അവാര്‍ഡ് സമ്മാനിച്ചത്.അവധൂതരുടെ അടയാളങ്ങള്‍ എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹമായത്. തോപ്പില്‍ രവി ഫൗണ്ടേഷന് ആഭിമുഖ്യത്തില്‍ കൊല്ലം ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. എം.ആര് തമ്പാന്,ഡോ.മുഞ്ഞിനാട് പത്മകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.