BREAKING NEWSKERALA

തോല്‍വി അംഗീകരിക്കുന്നു: കാപ്പന്റെ വിജയം വോട്ടു കച്ചവടത്തിലൂടെ: ജോസ് കെ. മാണി

കോട്ടയം: പാലായിലെ തോല്‍വി അംഗീകരിക്കുന്നുവെന്നും കാപ്പന്റെ വിജയം വോട്ട് കച്ചവടത്തിലൂടെയാണെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാനും പാലായിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ ജോസ് കെ. മാണി. കോട്ടയത്ത് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രം തിരുത്തിയെഴുതുവാന്‍ ഈ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇടത് സര്‍ക്കാരിന് തുടര്‍ ഭരണം ലഭിക്കുവാനും അതില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്കും പങ്കു ചേരുവാന്‍ കഴിഞ്ഞു എന്നുള്ളതില്‍ അഭിമാനം ഉണ്ട്. പാലായില്‍ പരാജയപ്പെട്ടു എന്നത് അംഗീകരിക്കുന്നു.
യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയെ അംഗീകരിക്കുന്നു. പക്ഷേ, ഈ വിജയത്തിന് പിന്നില്‍ വലിയ വോട്ട് കച്ചവടം ഉണ്ട്. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും ജോസ് കെ. മാണി.

Related Articles

Back to top button