KERALABREAKING NEWSLATEST

ദമ്പതികളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; വീടിന് തീപിടിച്ചതല്ലെന്ന് സൂചന

പട്ടാമ്പി: പാലക്കാടില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി നാരായണന്‍ (70), ഭാര്യ ഇന്ദിര( 65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം.
ഇവര്‍ രണ്ടുപേരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. വീടിന് തീപിടിച്ചതല്ലെന്നാണ് സൂചന. രാത്രി പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. പട്ടാമ്പി അഗ്‌നിരക്ഷാ സേനയും ചാലിശ്ശേരി പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker