BREAKING NEWSNATIONAL

ദാ ഇവിടെ ഒരാളുടെ ഉറക്കം കണ്ടോ, കുംഭകര്‍ണ്ണന്‍ തോറ്റു പോകും, വര്‍ഷത്തില്‍ 300 ദിവസവും ഉറക്കം തന്നെ

രാക്ഷസരാജാവായ രാവണന്റെ ഇളയ സഹോദരന്‍ കുംഭകര്‍ണ്ണനെപ്പറ്റി നാം രാമായണത്തില്‍ വായിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ ആറ് മാസം ഉറങ്ങുന്ന കക്ഷിയാണ് കുംഭകര്‍ണ്ണന്‍. രാമായണത്തിലെ ഈ രാക്ഷസന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഉറക്കത്തിന്റെ കാര്യത്തില്‍ മത്സരം രാജസ്ഥാനിലെ നാഗൗറില്‍ നിന്നുള്ള ഭദ്വ ഗ്രാമത്തിലെ പുര്‍ഖരം എന്ന് പേരുള്ള വ്യക്തിയോടാവും.
ആക്‌സിസ് ഹൈപ്പര്‍സോമ്‌നിയ എന്ന അപൂര്‍വ രോഗം ബാധിച്ച 42 വയസ്സുകാരനായ പുര്‍ഖരം വര്‍ഷത്തില്‍ 300 ദിവസം വരെയാണ് ഉറങ്ങുന്നത്. 23 വര്‍ഷം മുമ്പാണ് പുര്‍ഖരമിന് ഈ അപൂര്‍വ രോഗം കണ്ടെത്തിയത്. സാധാരണ മനുഷ്യര്‍ ഒരു ദിവസം ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുമ്പോള്‍ (ചിലര്‍ക്ക് അങ്ങനെ സമയം ഒന്നുമില്ല), പുര്‍ഖരം ഉറങ്ങിയാല്‍ ഒരുപക്ഷെ 25 ദിവസം കഴിഞ്ഞാണ് ചിലപ്പോള്‍ എഴുന്നേല്‍ക്കുക. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും ഉറക്കത്തിലേക്ക് വീഴും.
ഈ അപൂര്‍വമായ രോഗം മൂലം, മാസത്തില്‍ അഞ്ച് ദിവസത്തേക്ക് മാത്രമാണ് പുര്‍ഖരത്തിന് തന്റെ പലചരക്ക് കട പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാറുള്ളത്. ഉറങ്ങുമ്പോള്‍ പുര്‍ഖരമിനെ ഉണര്‍ത്താന്‍ പ്രയാസമാണ്. 23 വര്‍ഷം മുമ്പ് ഒരു ദിവസം 15 മണിക്കൂര്‍ വരെയൊക്കെ പുര്‍ഖരം ഉറങ്ങുമായിരുന്നു. കാലക്രമേണ ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടുകയും, പിന്നീട് ദിവസങ്ങള്‍ പിന്നിടാനും ആരംഭിച്ചു. ഇപ്പോള്‍ ഒറ്റയടിക്ക് 20 മുതല്‍ 25 ദിവസം വരെയാണ് ഉറക്കം.
പുര്‍ഖരം ഉറങ്ങുമ്പോള്‍ കുടുംബാംഗങ്ങള്‍ ഭക്ഷണം നല്‍കുകയും കുളിപ്പിക്കുകയും വേണം. കട തുറന്നിരിക്കുമ്പോള്‍ പോലും ചിലപ്പോള്‍ പുര്‍ഖരം പെട്ടന്ന് ഉറങ്ങിപ്പോവും. ചികിത്സയും ആവശ്യത്തില്‍ കൂടുതല്‍ ഉറക്കവും ഉണ്ടെങ്കിലും മിക്കപ്പോഴും താന്‍ ക്ഷീണിതനാണെന്ന് പുര്‍ഖരം പറയുന്നു. മാത്രമല്ല ഉണര്‍ന്നിരിക്കുമ്പോള്‍ പലപ്പോഴും കഠിനമായ തലവേദന പോലുള്ള അസുഖങ്ങള്‍ ശല്യമുണ്ടാക്കുകയും ചെയ്യുന്നുണ്ടത്രേ.
പുര്‍ഖരം ഉടന്‍ സുഖം പ്രാപിക്കുകയും മുമ്പത്തെപ്പോലെ സാധാരണ ജീവിതം നയിക്കുമെന്ന് ഭാര്യ ലിച്മി ദേവിയും അമ്മ കന്‍വാരി ദേവിയും പ്രതീക്ഷിക്കുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker