ദില്ലി: വിവാദ മദ്യനയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ഹര്‍ജിയിലെ നിയമ വിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അരവിന്ദ് കെജ്രിവാളിന് വിടുന്നുവെന്നും സുപ്രീംകോടതി അറിയിച്ചു.
ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഈ കേസിന്റെ വാദത്തിനിടെ കെജരിവാളിന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം നല്‍കിയത്. കഴിഞ്ഞ മെയ് മാസം കേസില്‍ വാദം പൂര്‍ത്തിയാക്കി കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കെജരിവാളിന്റെ വാദം.
119 Less than a minute