BREAKING NEWSWORLD

ദിവസവും രണ്ട് ലിറ്റര്‍ ‘മൂത്രം’ ആവശ്യപ്പെട്ട് കിം ജോങ് ഉന്‍; എല്ലാ കര്‍ഷകരും നല്‍കണം, പിടിമുറുക്കി ഭക്ഷ്യക്ഷാമം

സോള്‍: കൊവിഡ്19 ഭീഷണിയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കുകയാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ഭക്ഷ്യക്ഷാമം രാജ്യത്ത് ഗുരുതരമാകുമെന്ന സൂചനകള്‍ സര്‍ക്കാര്‍ നല്‍കിയതിന് പിന്നാലെ രാജ്യത്ത് വിലക്കയറ്റും രൂക്ഷമാണ്. ആവശ്യ സാധനങ്ങളുടെ വിലയിലുണ്ടായ വര്‍ധന സാമ്പത്തിക നിലയെ ബാധിച്ചേക്കാമെന്ന സൂചന കിം നല്‍കിയിരുന്നു. പഴം പച്ചക്കറികള്‍ക്ക് വില കുതിച്ചുയര്‍ന്നുവെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ചേര്‍ന്ന ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര സമിതി യോഗത്തിലാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാണെന്ന സൂചന കിം ജോങ് ഉന്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും കാര്‍ഷിക മേഖലയെ ഗുരുതരമായി ബാധിച്ചു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്കായുള്ള ഭക്ഷണ ലഭ്യതയില്‍ ആശങ്കയുണ്ട്. ജനങ്ങളുടെ ഭക്ഷണ ലഭ്യതയില്‍ ആശങ്കയുള്ളതിനാല്‍ കാര്‍ഷിക ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ടെത്തണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കിം മാസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റുമാണ് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയതെന്ന് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര സമിതി യോഗത്തില്‍ കിം വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ വസ്തുക്കള്‍, ഇന്ധനം, പഴ വര്‍ഗങ്ങള്‍ എന്നിവയുടെ ലഭ്യത രാജ്യത്ത് കുറയുകയാണ്. രാജ്യത്ത് ഭക്ഷ്യക്ഷാമം അനുഭവപ്പെടുന്നുവെന്ന് ആദ്യമായിട്ടാണ് കിം വ്യക്തമാക്കുന്നതെന്നും ഇത് അപൂര്‍വ സംഭവമാണെന്ന് ബിബിസിയും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ ഭക്ഷ്യക്ഷാമം നേരിയ തോതില്‍ മാത്രമാണെന്നും രാജ്യവ്യാപകമായ തോതില്‍ പ്രശ്‌നം അനുഭവപ്പെടുന്നില്‍ല്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷ്യക്ഷാമം രൂക്ഷമായ ഉത്തര കൊറിയയയില്‍ ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ് ഈടാക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു പാക്കറ്റ് ബ്ലാക്ക് ടീക്ക് 7 ഡോളറും, ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളറുമാണ്  രാജ്യ തലസ്ഥാനമായ രാജ്യതലസ്ഥാനമായ പ്യാങ്‌യാങ്ങില്‍ ഈടാക്കുന്നത്. കാര്‍ഷിക മേഖലയില്‍ അടിയന്തരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ സാമ്പത്തികാവസ്ഥ തകരുമെന്ന സൂചനകള്‍ വിദഗ്ധര്‍ നല്‍കുന്നുണ്ട്. ഈ സാചര്യത്തില്‍ വളം നിര്‍മ്മാണം വേഗത്തിലാക്കാന്‍ കര്‍ഷകര്‍ പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളപ്പൊക്കത്തില്‍ കൃഷി സ്ഥലങ്ങള്‍ നശിച്ചതിനാല്‍ വളം നിര്‍മ്മാണം വേഗത്തിലാക്കേണ്ടത് ആവശ്യമാണ്.
കൊവിഡ്19 ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ചുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഉത്തര കൊറിയയില്‍ വിലക്കയറ്റത്തിന് കാരമായെന്ന ആരോപണം ശക്തമാണ്. കൊവിഡ് വ്യാപന ഭീതി മൂലം ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാരം ഉത്തര കൊറിയ നിര്‍ത്തിവച്ചിരുന്നു. ഇതോടെ ഭക്ഷ്യ വസ്തുക്കള്‍, ഇന്ധനം, പഴ വര്‍ഗങ്ങള്‍, വളം എന്നിവയുടെ ലഭ്യത ഇല്ലാതായി. ചൈനയുമായുള്ള ഉത്തരകൊറിയയുടെ വ്യാപാരം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 90 ശതമാനമായി കുറഞ്ഞു. വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ തുടരുന്നതിനിടെയാണ് ഉത്തര കൊറിയ ഈ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നത്.
രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായേക്കാമെന്ന സൂചന കിം പരസ്യമായി നടത്തിയെങ്കിലും ഉത്തര കൊറിയക്ക് കൈ അയച്ച് സഹായം നല്‍കുന്ന ചൈന ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കൊവിഡിനെ ഭയന്ന് അതിര്‍ത്തികള്‍ അടച്ച് വ്യാപാര ബന്ധം നിര്‍ത്തിവച്ചത് ചൈനയെ ചൊടിപ്പിച്ചിരിക്കാമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉത്തരകൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യവസ്തുക്കളുടെ കുറവുണ്ടെന്നാണ് യുഎന്‍ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ ഘട്ടത്തില്‍ ചൈനയില്‍ നിന്നുള്ള സഹായം തന്നെയാകും ഉത്തര കൊറിയ പ്രതീക്ഷിക്കുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker