KERALALATEST

ദീപുവിന്റെ മരണത്തിന് പിന്നില്‍ ശ്രീനിജിന്‍; ഗുണ്ടകള്‍ക്ക് ലൈസന്‍സ്: സാബു ജേക്കബ്

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി 20 ഏരിയ സെക്രട്ടറി സി.കെ.ദീപു മര്‍ദനമേറ്റു മരിച്ചതിനു പിന്നില്‍ സ്ഥലം എംഎല്‍എ പി.വി.ശ്രീനിജിന്‍ ആണെന്നു കിറ്റെക്‌സ് എംഡി സാബു എം.ജേക്കബ്. ഇതുവരെ ഒരു അടിപിടി പോലും ട്വന്റി 20 പ്രവര്‍ത്തകര്‍ ഉണ്ടാക്കിയിട്ടില്ല. കിഴക്കമ്പലം വളരെ ശാന്തമായിരുന്നു. ശ്രീനിജിന്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അക്രമങ്ങള്‍ ആരംഭിച്ചത്. എല്ലാ സ്ഥലത്തും ഗുണ്ടകളെ അഴിച്ചുവിട്ടിരിക്കുകയാണ്.
എവിടെയും പോയി എന്തും ചെയ്‌തോ, നോക്കിക്കൊള്ളാം എന്ന തുറന്ന ലൈസന്‍സ് കൊടുത്തിരിക്കുകയാണെന്നും സാബു പറഞ്ഞു. നിലവില്‍ ബിസിനസ് യാത്രയിലുള്ള സാബു ശനിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തും. ട്വന്റി 20 ഭരിക്കുന്ന നാലു പഞ്ചായത്തുകളില്‍ ചെറിയ റോഡു പണിയുണ്ടായാല്‍, തോടു പണി വന്നാല്‍, ലൈറ്റു മാറ്റിയിട്ടാല്‍ അവിടെയെല്ലാം പോയി പ്രശ്‌നമുണ്ടാക്കുകയാണ് എംഎല്‍എ ചെയ്യുന്നത്.
ഭരണത്തില്‍ കയറി പത്തു മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ഭരണത്തിലല്ല. പകരം ട്വന്റി 20യെ എങ്ങനെ ഇല്ലാതാക്കാമെന്നാണു നോക്കുന്നത്. അദ്ദേഹത്തിന്റെ ഗുണ്ടായിസം മോഡലാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. പൊലീസിനെ നിയന്ത്രിക്കുന്നതിനാല്‍ അവര്‍ നോക്കി നില്‍ക്കുകയാണ്. എന്തു ചെയ്താലും രക്ഷിക്കാനുണ്ടെന്ന സന്ദേശമാണു ഗുണ്ടകള്‍ക്കു കൊടുത്തിരിക്കുന്നത്.
കിറ്റെക്‌സ് കമ്പനിയെയും ട്വന്റി 20യെയും ഇല്ലാതാക്കുന്നതിന് എന്തുവേണമെങ്കിലും ചെയ്‌തോ എന്നു പറഞ്ഞാണ് അണികള്‍ക്കു പിന്തുണ നല്‍കുന്നത്. ഇതിനിടെ, സിബിഐ ഒഴികെ എല്ലാവരും കിറ്റെക്‌സില്‍ വന്നു കഴിഞ്ഞു. 2012 മുതല്‍ ട്വന്റി 20 കിഴക്കമ്പലം ഭരിക്കുന്നതാണ്. വളരെ സമാധാനപരമായാണു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ജാഥ നടത്തുകയോ പ്രതിഷേധം നടത്തുകയോ പിക്കറ്റിങ് നടത്തുകയോ ഒന്നും ചെയ്തില്ല. വീട്ടിലെ വിളക്കണച്ചു പ്രതിഷേധിച്ചതിനാണ് ഒരാളെ പതുങ്ങിയിരുന്ന് അടിച്ചു കൊന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker