BREAKINGENTERTAINMENTKERALA

ദുരന്തമുഖത്ത് ആശ്വാസമേകാന്‍ ലെഫ്. കേണല്‍ മോഹന്‍ലാല്‍: വയനാട്ടില്‍ എത്തി

മേപ്പാടി: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ നടന്‍ മോഹന്‍ലാല്‍ എത്തി. ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ സൈനികര്‍ക്കൊപ്പമാണ് എത്തിയത്. ആര്‍മി ക്യാമ്പിലെത്തിയ മോഹന്‍ലാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. മോഹന്‍ലാല്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു.
മുന്‍പും ഐക്യത്തോടെയും ഒരുമയോടെയും ദുരിതങ്ങളെ നേരിട്ടുള്ള നാടാണ് കേരളം എന്നും ഇതും നമ്മള്‍ മറികടക്കുമെന്നുമാണ് മോഹന്‍ലാല്‍ കുറിച്ചത്. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയുടേയും ധൈര്യത്തേയും താന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും മോഹന്‍ലാല്‍ കുറിച്ചു.
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, നയന്‍താര, നവ്യാ നായര്‍, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. തെന്നിന്ത്യന്‍ താരങ്ങളായ കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്.

Related Articles

Back to top button