കൊച്ചി: പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കും വിധം പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ്. എറണാകുളം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗമായ വി പി ചന്ദ്രനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കും. ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിലാണ് നടപടി.
പൂണിത്തുറയിലെ തമ്മിലടിയുടെ പേരില്‍ ആറ് പേരെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുക. ബ്രാഞ്ച് സെക്രട്ടറിമാരായ സൂരജ്, സനീഷ്, ബൈജു എന്നിവരെയുള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് നടപടി സ്വീകരിക്കുക. എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ശുപാര്‍ശ അടുത്ത ദിവസം ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യും.
44 Less than a minute