കൊച്ചി: ദുല്‍ഖര്‍ സല്മാന് നായകനായ കുറുപ്പ് തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. റെക്കോര്‍ഡ് തുക വാഗ്ദാനം ഒ.ടി.ടി റിലീസിനായി ലഭിച്ചിട്ടും തിയേറ്റര്‍ റിലീസ് തന്നെ അവസാനം സ്വീകരിക്കുകയായിരുന്നു.
മെയ് 28 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം ഒ.ടി.ടി റിലീസ് ആയിട്ടായിരിക്കും എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.