LATESTGADGETSTECH

ദൃശ്യവ്യക്തത വര്‍ധിപ്പിച്ച് ഹെയറിന്റെ ആന്‍ഡ്രൊയ്ഡ് ടിവി

കൊച്ചി: സ്‌ക്രീനുകളില്‍ ദൃശ്യവ്യക്തത വര്‍ധിപ്പിച്ച് ഹെയറിന്റെ ഗൂഗ്ള്‍ സര്‍ട്ടിഫൈഡ് ആന്‍ഡ്രോയ്ഡ് എല്‍ഇഡി 4കെ ടിവി. ഏറ്റവും പുതിയ ആന്‍ഡ്രൊയ്ഡ് 9.0 പതിപ്പാണ് ടിവിയില്‍ ഉപയോഗിക്കുക. എഐ സാങ്കേതികത ഉപയോഗിക്കുന്ന ടിവിയില്‍ ഐഒടി സംവിധാനം ഇതിന്റെ ഉപയോഗം എളുപ്പമാക്കുന്നു. ഗൂഗ്ള്‍ അസിസ്റ്റന്റ് ഉപയോഗിച്ച് ശബ്ദസന്ദേശത്തിലൂടെ ടിവിയെ നിയന്ത്രിക്കാം. ബ്ലൂടൂത്ത് വോയ്‌സ് റിമോട്ട് കണ്‍ട്രോള്‍, ആന്‍ഡ്രൊയ്ഡ് ടിവി മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചും ടിവി പ്രവര്‍ത്തിപ്പിക്കാം. ഐഒടി ഉപയോഗിച്ച് ഒരു സ്പര്‍ശനത്തിലൂടെ ടിവിയെ ഉപയോഗിക്കാം. ഗൂഗ്ള്‍ ക്രോംകാസ്റ്റ് വഴി മൊബൈലിലെ ഇഷ്ടപ്പെട്ട ദൃശ്യങ്ങള്‍ ടിവിയിലൂടെ പ്രദര്‍ശിപ്പിക്കാം. 51,490 മുതല്‍ 1,06,990 രൂപ വരെയാണു വില.

Related Articles

Back to top button