ന്യൂഡല്‍ഹി: സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ചര്‍ച്ചചെയ്ത് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍. രാജ്യതലസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ദ്വിരാഷ്ട്ര പരിഹാര ചര്‍ച്ചകളിലൂടെ പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും തീവ്രവാദത്തെ അപലപിക്കുന്നുവെന്നും ജയ്ശങ്കര്‍ പറഞ്ഞു.
പശ്ചിമേഷ്യയിലെ സുസ്ഥിരതയ്ക്കുള്ള സുപ്രധാന ശക്തിയാണ് സൗദി അറേബ്യ. പശ്ചിമേഷ്യയിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്, പ്രത്യേകിച്ച് ഗാസയിലെ സംഘര്‍ഷം. നിരപരാധികള്‍ കൊല്ലപ്പെടുന്നത് വേദനിപ്പിക്കുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനെ ഇന്ത്യ പിന്തുണയ്ക്കുന്നു. ജയ്ശങ്കര്‍ വ്യക്തമാക്കി.
64 Less than a minute