ന്യൂഡല്‍ഹി: പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ദൗപതി മുര്‍മുവിനെ സമവായ സ്ഥാനാര്‍ത്ഥി എന്ന് വിളിച്ച് ബംഗ്ലാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് ബിജെപി തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നെന്നും മമത വെളുപ്പെടുത്തി.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച നിര്‍ദ്ദേശം ബിജെപി ആരാഞ്ഞിരുന്നെങ്കിലും ഒരു പേര് തങ്ങള്‍ പറഞ്ഞിരുന്നില്ല. ആദിവാസി ഗോത്ര വിഭാഗത്തിലെ ഒരു വനിതയെ സ്ഥാനാര്‍ത്ഥിയായി ബിജെപി നിര്‍ത്തുമെന്ന് തന്റെ പാര്‍ട്ടിക്ക് അറിയാമായിരുന്നു. ആദിവാസി ഗോത്ര വിഭാഗത്തിലെ ജനങ്ങളോട് തന്റെ പാര്‍ട്ടിക്ക് വലിയ ആദരവാണുള്ളതെന്നും മമതാ ബാനര്‍ജി പറഞ്ഞു.
അതേസമയം, മമതാ ബാനര്‍ജിയുടെ പ്രസ്താവനയില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മമതാ ബാനര്‍ജി ബിജെപിയുടെ സമ്മര്‍ദത്തിന് വിധേയയാണെന്ന് അതിര് രഞ്ചന്‍ ചൗധരി പറഞ്ഞു. മമതയുടെ പ്രസ്താവന യു ടെണ് ആണ്. ബിജെപിയുമായി ഒത്തു പോകാനാണ് മമത ശ്രമിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ദ്രൗപതി മുര്‍മുനെ പിന്തുണച്ച് ശിരോമണി അകാലിദളും രംഗത്തെത്തി. ബിജെപിയുമായി ഉള്ള അഭിപ്രായവ്യത്യാസം നിലനിര്‍ത്തിയാണ് പിന്തുണ. ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതിനിധിയായി ദ്രൗപതി മുര്‍മുവിനെ കാണുന്നതായ് ശിരോമണി അകാലിദള്‍ പറഞ്ഞു.