കൊച്ചി: അനധികൃത ഫ്‌ലക്‌സ് ബോര്‍ഡ് വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. വിഷയത്തില്‍ വ്യവസായ സെക്രട്ടറിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാണ് വിമര്‍ശനം.
മാറ്റിയ പഴയ ബോര്‍ഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു. അനധികൃത ബോര്‍ഡുകള്‍ മാറ്റാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും കോടതി വിര്‍ശിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോര്‍ഡുകളും എണ്ണം വര്‍ധിക്കുന്നുവെന്നും കോടതി പറഞ്ഞു.