പാലക്കാട്: കര്‍ഷക സമരത്തിന് വേറിട്ടൊരു ഐക്യദാര്‍ഢ്യം.കവികളും കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഒത്തുചേര്‍ന്ന്
ധര്‍ത്തീ ചിത്ര് എന്ന പേരില്‍ പാലക്കാട് ഐക്യദാര്‍ഡ്യ പരിപാടി നടത്തി.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ചിത്രങ്ങള്‍ വരച്ചായിരുന്നു പ്രതിഷേധം.ദില്‍ഷാദ് മിന്‍ഷാദ് എന്നീ കുട്ടികള്‍ ചേര്‍ന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ആറുമുഖന്‍ പത്തിച്ചിറ സ്വാഗതം ആശംസിച്ച യോഗത്തില്‍ ശ്രീചിത്രന് എം ജി മുഖ്യപ്രഭാഷണം നടത്തി.
ഡോ: വാസുദേവന്‍ പിള്ള( മെമ്പര്‍ – ഹരിതകേരള മിഷന് ), മോഹന്‍ ഐസക് (ഹ്യൂമന്‍ റൈറ്റ്സ് ആന്റ് എന്വിറോണ് മിഷന് ഓള് ഇന്ത്യ പ്രസിഡന്റ്),ശ്രീജ പള്ളം (കണ്‍വീനര്‍ – ധര്‍ത്തീ ചിത്ര് , മെബര്‍ – കേരള ലളിതകലാ അക്കാദമി ),പി.ടി.ജോണ്‍ ( സൗത്ത് ഇന്ത്യന്‍ കോഡിനേറ്റര്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ), ജയശ്രി ചാത്തനാത്ത്. (സ്റ്റേറ്റ് സെക്രട്ടറി, ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍),ജാക്സണ്,വേലായുധന് കൊട്ടേക്കാട്, സജീഷ് കുത്തനൂര്‍, നിജാമുദീന്‍,വിളയോടി വേണുഗോപാല്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
ഹരിദാസ് കല്ലടിക്കോട് ( കര്ഷഐക്യദാര്ഢ്യ സമിതി ട്രഷറര്‍), നന്ദി പറഞ്ഞു.