FeaturedBREAKING NEWSWORLD

ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ എലി വിരമിക്കുന്നു

കംബോഡിയ: കൊവിഡ്19 ആശങ്കകള്‍ വിവിധ രാജ്യങ്ങളില്‍ തുടരുകയാണ്. നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കിയെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പല രാജ്യങ്ങളിലും തുടരുകയാണ്. കൊവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാനാണ് രാജ്യങ്ങള്‍ ശ്രമം നടത്തുന്നത്. മരണസംഖ്യ നിയന്ത്രിക്കാന്‍ കഴിയുന്നുവെന്നത് പല രാജ്യങ്ങളുടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണ്. ഇതിനിടെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് കംബോഡിയയില്‍ നിന്നും പുറത്തുവരുന്നത്. സൈന്യത്തിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഒരു എലിയുടെ വിരമിക്കലാണ് വിദേശമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
അഞ്ച് വര്‍ഷത്തെ ‘ഔദ്യോഗിക’ ജീവിതത്തിന് ശേഷമാണ് മഗാവ എലി ജോലി നിന്നും വിരമിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ ഇനത്തില്‍പ്പെടുന്ന മഗാവയ്ക്ക് പ്രായം വര്‍ധിച്ചെന്ന് അധികൃതര്‍ പറഞ്ഞു. ഏഴ് വയസായതോടെ സഞ്ചരിക്കുന്നതില്‍ വേഗത കുറഞ്ഞു. പ്രായാധിക്യം അവനെ ബാധിച്ചു തുടങ്ങിയതിനാല്‍ എല്ലാം ബഹുമാനവും ഇതുവരെയുണ്ടായ പ്രവര്‍ത്തനവും പരിഗണിച്ച് വിശ്രമം നല്‍കേണ്ടതുണ്ട്. വിശ്രമം ആണ് മഗാവയ്ക്ക് ഏറ്റവും ആവശ്യമെന്നും എലിയെ തുടര്‍ന്ന് പരിപാപിക്കേണ്ട ഉത്തരവാദിത്തമുള്ള മലന്‍ വ്യക്തമാക്കി.
‘ഔദ്യോഗിക’ ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും മഗാവ കുറച്ചുനാള്‍ കൂടി സര്‍വീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പരിശീലനം ലഭിച്ച എലികളുടെ പുതിയ ബാച്ച് എലികളെ കംബോഡിയ അക്ഷന്‍ സെന്റര്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവയുടെ പരിശീലനം പൂര്‍ണമായി അവസാനിക്കുന്നതുവരെയാകും മഗാവ സര്‍വീസില്‍ തുടരുക. പുതിയ എലികള്‍ക്ക് പരിശീലനം നല്‍കാന്‍ മഗാവയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതിന് ശേഷമായിരിക്കും മഗാവ പൂര്‍ണമായും സര്‍വീസില്‍ നിന്ന് വിട്ട് നില്‍ക്കുക.
നിരവധിയാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നില്‍ നിന്ന മഗാവ ഹിറോ ആണെന്ന് മലന്‍ വ്യക്തമാക്കി. ‘മഗാവയ്‌ക്കൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായിട്ടാണ് കരുതുന്നത്. നിരവധിയാളുടെ ജീവന്‍ രക്ഷിക്കാന്‍ അവന് സാധിച്ചു. ഒരു ചെറിയ ജീവി മാത്രമായിട്ട് പോലും മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ മുന്നില്‍ നിന്ന മഗാവ ഒരു ഹീറോ തന്നെയാണ്. രാജ്യത്തെ സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവന്‍ സരക്ഷിക്കുകയും സുരക്ഷ ഉറപ്പുവരുത്താനും മാഗന്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു’ എന്നും അദ്ദേഹം പറഞ്ഞു. വിശ്രമം വേണ്ട അവസ്ഥയിലേക്ക് എത്തിയതോടെയാണ് മഗാവയ്ക്ക് വിശ്രമ ജീവിതം നല്‍കേണ്ടി വന്നത്. ബുഹമാനത്തോടെയാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച സര്‍വീസ് റെക്കോര്‍ഡാണ് മഗാവയ്ക്കുള്ളതെന്ന് അധികൃതര്‍ പറയുന്നു. അഞ്ച് വര്‍ഷത്തെ കരിയറില്‍ കംബോഡിയയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 71ലധികം കുഴിബോംബുകളും ഒരു ഡസണിലധികം മറ്റ് സ്‌ഫോട വസ്തുക്കളും മഗാവ കണ്ടെത്തിയിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ മഗാവയ്ക്ക് ജഉടഅ ഗോള്‍ഡന്‍ മെഡല്‍ സമ്മാനിച്ചു. 77 വര്‍ഷത്തെ പാരമ്പര്യമുള്ള അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു എലിക്ക് മെഡല്‍ നല്‍കിയത്. മൃഗങ്ങളുടെ ജോസ് ക്രോസസ് മെഡല്‍ എന്നാണ് ഇതിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ ‘അപോപ്പോ’ ആണ് മഗാവയെ പരിശീലിപ്പിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker