BREAKING NEWSKERALALATEST

ധീരസൈനികന്‍ പ്രദീപ് ഇനി ഓര്‍മ്മ, ചിത കൊളുത്തി എട്ടുവയസ്സുകാരന്‍ മകന്‍

തൃശൂര്‍: ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ധീരസൈനികന്‍ എ പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പുത്തീൂരിലെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പൂത്തൂരിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാടൊന്നാകെ ഒഴുകിയെത്തി. കോയമ്പത്തൂര്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡു മാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

സംസ്ഥാന അതിര്‍ത്തിയായ വാളയാറില്‍ വെച്ച് മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, കെ രാധാകൃഷ്ണന്‍, കെ രാജന്‍ എന്നിവര്‍ ചേര്‍ന്ന് ഭൗതികദേഹം ഏറ്റുവാങ്ങി. ഇവര്‍ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് നേരെ മൃതദേഹം പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലേക്കാണ് മൃതദേഹം  കൊണ്ടുവന്നത്.

ഇവിടെ ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ചു. ഇതിനുശേഷം പ്രദീപിന്റെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ചടങ്ങുകള്‍ വൈകിട്ട് 5.30ന് ആരംഭിച്ചു. പ്രദീപിന്റെ എട്ടുവസയ്യുകാരനായ മൂത്ത മകനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.  വിലാപയാത്ര കടന്നുപോയപ്പോള്‍  ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ദേശീയപതാകയുമായി നിരവധിപേരാണ് കാത്തുനിന്നത്.

ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മൃതദേഹത്തെ അനുഗമിച്ചു. മൃതദേഹം സുലൂരിലെത്തിച്ചപ്പോള്‍ തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍ അവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മുരളീധരനും പ്രതാപനും വിലാപയാത്രയെ അനുഗമിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker